ജി ദ്ദ: റമദാന് അവസാന പത്തിലേക്ക് പ്രവേശിക്കുന്ന അവസരത്തില്‍ സൗദിക്ക് പുറത്തുനിന്നുള്ള കൂടുതല്‍ തീര്‍ഥാടകരെ പ്രതീക്ഷിക്കുന്നതായി ഹജ്ജ്, ഉംറ ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുല്‍ ഫത്താഹ് മഷാത്ത് പറഞ്ഞു. വിദേശ ഉംറ തീര്‍ഥാടകര്‍ക്ക് കോവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. തീര്‍ഥാടകരുടെ ആരോഗ്യനില ആരോഗ്യമന്ത്രാലയത്തിെന്റ 'തവക്കല്‍നാ' ആപ്ലിക്കേഷനുമായി ബന്ധിപ്പിക്കും. തീര്‍ഥാടകര്‍ സൗദിയില്‍ എത്തിച്ചേര്‍ന്നതിന് ശേഷം മക്കയില്‍ അവര്‍ക്ക് അനുവദിച്ച ഹോട്ടലുകളില്‍ മൂന്ന് ദിവസം ക്വാറന്റീന് പൂര്‍ത്തിയാക്കണം. മസ്ജിദുല്‍ ഹറാമിന് സമീപം വിദേശ ഉംറ തീര്‍ഥാടകരെ സേവിക്കുന്നതിനായി 'കെയര്‍ സെന്ററുകള്‍' എന്നറിയപ്പെടുന്ന നിരവധി കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. തീര്‍ഥാടകര്‍ ഈ കേന്ദ്രങ്ങളിലെത്തി തങ്ങളുടെ നടപടികള്‍ പൂര്‍ത്തിയാക്കുമ്ബോള്‍ ആരോഗ്യ നടപടികളും മുന്‍കരുതലുകളും പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കി അവര്‍ക്ക് ഉംറക്കും പ്രാര്‍ഥനക്കുമുള്ള അനുമതി നല്‍കും. ഉംറ സേവന കമ്ബനികളും ഹജ്ജ് മന്ത്രാലയവും ഇതുസംബന്ധിച്ച ഏകോപനം നടത്തിയിട്ടുണ്ട്.
ഉംറ നിര്‍വഹിക്കുന്നതിനോ മസ്ജിദുല്‍ ഹറാമില്‍ പ്രാര്‍ഥിക്കുന്നതിനോ അനുമതി പത്രം നല്‍കുമെന്ന് അവകാശപ്പെടുന്ന ഏതെങ്കിലും ഓണ്‍ലൈന്‍ അക്കൗണ്ടുകളുമായോ വെബ്സൈറ്റുകളുമായോ ഇടപെടുന്നതിനെതിരെ ഡോ. മഷാത്ത് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ വളരെ ജാഗ്രത പാലിക്കുക. അവരുമായി ഒരിക്കലും ഇടപെടരുത്. തങ്ങള്‍ക്കറിയാത്ത ഒരാള്‍ക്ക് വ്യക്തിഗത ഡേറ്റ നല്‍കിയേക്കാവുന്ന ഒരു വലിയ അപകടം ഇതിന് പിന്നിലുണ്ട്. സുരക്ഷ അധികൃതര്‍ ഇത്തരം പ്രവര്‍ത്തനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും നിയമവിരുദ്ധമായ ഇത്തരം ചെയ്തികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

0 التعليقات: