ചള്ളങ്കയം ഹാജീ യൂസുഫ് മാസ്റ്റര്‍ (86) നിര്യാതനായി. നീണ്ട 37 വര്‍ഷം സ്വന്തം നാട്ടിലെ ചള്ളങ്കയം എം ഐ എ എല്‍ പി സ്‌കൂളില്‍ അധ്യാപകനും അതില്‍ പകുതിയിലേറേക്കാലവും പ്രധാനാധ്യാപകനുമായി ജോലി ചെയ്യുകയും ശേഷം പതിറ്റാണ്ടിലേറെക്കാലം പ്രസ്തുത വിദ്യാലയത്തിന്റെ മാനേജര്‍ പദവി വഹിക്കുകയും ചെയ്തിരുന്ന മത, സാമൂഹിക രംഗങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന വ്യക്തിത്വമായിരുന്നു. നാല് പതിറ്റാണ്ടോളം ചള്ളങ്കയം മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറിയായിരുന്ന അദ്ദേഹം സമസ്ത കേരള സുന്നി യുവജന സംഘത്തിന്റെയും നേതൃ പദവിയിലുണ്ടായിരുന്നു. നിലവില്‍ കേരള മുസ്ലിം ജമാഅത്ത് അംഗമാണ്. ചള്ളങ്കയം ജുമുഅത്ത് പള്ളി ഖബ്ര്‍സ്ഥാനില്‍ മറവ് ചെയ്തു.
ആസ്യമ്മ ഹജ്ജുമ്മയാണ് ഭാര്യ. മക്കള്‍: പരേതനായ മുഹമ്മദ്, അബ്ദുല്ല കുഞ്ഞി, ഇബ്രാഹിം, അബ്ദുല്‍ റഹിമാന്‍ മാസ്റ്റര്‍,അബ്ദുല്‍ ഖാദര്‍, ആയിഷ, ബീഫാത്തിമ്മ, ഹവ്വാ, സൈനബ്, നഫീസത്തുല്‍ മിസ്‌രിയ്യ.
മരുമക്കള്‍ : അസ്മ, റൂഖിയ്യ, ബീഫാത്തിമ്മ, ഹന്നത്ത്, ഖദീജ,പരേതനായ മുനീര്‍, മുഹമ്മദ്, അബ്ദുല്‍ അസീസ്, അബ്ദുല്‍ സത്താര്‍, ഇബ്രാഹിം.
മുഹിമ്മാത്ത്് സാരഥികളായ ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി,അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ ങ്ങള്‍,അബൂബക്കര്‍ കാമില്‍ സഖാഫി,സഫ്വാന്‍ ഹിമമി തുടങ്ങിയവര്‍ അന്ത്യ കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കി.
യൂസുഫ് മാസ്റ്ററുടെ വിയോഗത്തില്‍ കേരള മുസ്ലിം ജമാഅത്ത് കാസര്‍ഗോഡ് ജില്ലാ നേതാക്കളായ ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, സുലൈമാന്‍ കരിവെള്ളുര്‍, കന്തല്‍ സൂപ്പി മദനിഎന്നിവര്‍ അനുശോചിച്ചു. പ്രത്യേക പ്രാര്‍ത്ഥനക്കും മയ്യിത്ത് നിസ്‌കാരത്തിനും അഭ്യര്‍ത്ഥിച്ചു.

0 التعليقات: