Saturday, 5 June 2021

രാജ്യത്ത് 24 മണിക്കൂറിനിടെ 1.2 ലക്ഷം പേര്‍ക്ക് കൊവിഡ്; 58 ദിവസത്തെ കുറഞ്ഞ നിരക്ക്



ന്യൂഡല്‍ഹി - രാജ്യത്ത് 24 മണിക്കൂറിനിടെ 1.20 ലക്ഷം പേര്‍ക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 58 ദിവസത്തെ കുറഞ്ഞ നിരക്കാണിത്. 3,380 മരണങ്ങളാണ് കൊവിഡ് കാരണമാണെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്. ഇതോടെ നിലവില്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലും ക്വാറന്റൈനിലും കഴിയുന്നത് 15.55 ലക്ഷം പേരാണ്.


മഹാരാഷ്ട്ര, കര്‍ണാടക, കേരളം, തമിഴ്നാട്, ആന്ധ്രാ പ്രദേശ്, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളിലാണ് കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 22.41 കോടി പേര്‍ക്ക് കൊവിഡ് പ്രതിരോധ വാക്സീന്‍ നല്‍കിയിട്ടുണ്ട്.



 





SHARE THIS

Author:

0 التعليقات: