കുമ്പോല്‍ :'പച്ച മണ്ണിന്റെ ഗന്ധമറിയുക ,പച്ച മനുഷ്യന്റെ രാഷ്ട്രീയം പറയുക 'എന്ന ശീര്‍ഷകത്തില്‍ എസ് .വൈ .എസ് സംസ്ഥാന വ്യാപകമായി ആചരിക്കുന്ന പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കുമ്പോല്‍ സര്‍ക്കിളില്‍ വ്യാപകമായി വൃക്ഷത്തൈകള്‍ നട്ടു പിടിപ്പിച്ചു .
'എന്റെ ഒരു മരം നാളെക്കൊരു ഫലം എന്ന പേരില്‍ പൊതു സഥലങ്ങള്‍ ,പ്രവത്തകരുടെ വീട്ടു മുറ്റങ്ങള്‍ ,സ്ഥാപന പരിസരങ്ങള്‍ എന്നിവടങ്ങളിലാണ് തൈകള്‍ നട്ടത് .
ഉളുവാര്‍ മിനി സ്റ്റേഡിയം പരിസരത്ത് നടന്ന കുമ്പോല്‍ സര്‍ക്കില്‍ തല ഉത്ഘാടനം വാര്‍ഡ് മെമ്പര്‍ യൂസുഫ് ഉളുവാര്‍ നിര്‍വഹിച്ചു .സര്‍ക്കില്‍ പ്രസിഡന്റ് നസീര്‍ ഹനീഫി ബംബ്രാണ .ജന .സെക്രട്ടറി മുഹമ്മദ് കുഞ്ഞി ഉളുവാര്‍ ,ഉളുവാര്‍ യുണിറ്റ് പ്രസിഡന്റ് മുസ്തഫ സഖാഫി ,സെക്രട്ടറി മുനീര്‍ കൊടുവ ,അബ്ബാസ്
ഇ കെ ,അബ്ബാസ് കെ .ബി ,ശരീഫ് ബായിക്കട്ടെ തുടങ്ങിയവര്‍ സംബന്ധിചു .
കൊടിയമയില്‍ ശിബ്ലി മഹല്ല് പ്രസിഡന്റ് അബ്ദുല്ല പുതിയപുര ഉത്ഘാടനം ചെയ്തു .ഫാറൂഖ് കൊട്ടക്കാര്‍ ,സലാം ഷിബിലി ,ഇബ്രാഹിം കന്തല്‍ ,ലത്തീഫ് കെ .കെ തുങ്ങിയവര്‍ സംബന്ധിച്ചു .ബന്നംകുളത്ത് അഷ്റഫ് സഅദി ആരിക്കാടി ഉത്ഘാടനം ചെയ്തു .വിവിധ യൂണിറ്റുകളില്‍ ഹനീഫ് സഅദി ,സിദ്ധീഖ് പി കെ നഗര്‍ ,ഹംസ നിസാമി ,മുസ്തഫ സഅദി ,സഹല്‍ സഖാഫി നേത്യത്വ നല്‍കി

0 التعليقات: