Tuesday, 1 June 2021

എസ്.വൈ.എസ് ഹരിത മുറ്റം പദ്ധതി തുടങ്ങി


കുമ്പോല്‍:  പച്ചമണ്ണിന്റെ ഗന്ധമറിയുക, പച്ച മനുഷ്യന്റെ രാഷ്ട്രീയം പറയുക എന്ന ശീര്‍ഷകത്തില്‍  എസ്.വൈ.എസ്. സംസ്ഥാനത്തൊട്ടാകെ നടത്തുന്ന 'ഹരിതമുറ്റം' പരിസ്ഥിതി വാരാചരണ പരിപാടികള്‍ കുമ്പോല്‍ സര്‍ക്കിളില്‍ തുടങ്ങി. മണ്ണിലിറങ്ങാം, നമുക്കൊരു മരം നാളേക്കൊരു ഫലം തുടങ്ങി വിവിധങ്ങളായ പദ്ധതികളാണ് പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി  നടക്കുന്നത്. അടുക്കളത്തോട്ടത്തിനുള്ള മണ്ണൊരുക്കല്‍ എല്ലാ പ്രവര്‍ത്തകരുടെയും കുടുംബങ്ങളില്‍ നടക്കും. ഇപോസ്റ്റര്‍, ഇ- കാള്‍, ലഘുലേഖ, വീഡിയോ സന്ദേശങ്ങള്‍, കിണര്‍ റീചാര്‍ജിങ്, മഴക്കുഴി നിര്‍മ്മാണം, ഡ്രൈ ആക്ടിവിറ്റീസ് തുടങ്ങി വിവിധ പരിപാടികള്‍ ഇതിന്റെ ഭാഗമായി നടക്കും .

വിത്തൊരു മ എന്ന പ്രത്യേക പരിപാടി സര്‍ക്കിള്‍ സാമൂഹിക സെക്രട്ടറി മുസ്തഫ സഅദി ,ദ അവ സെക്രട്ടറി ഹംസ നിസാമിക്ക് നല്‍കി  ഉത്ഘാടനം നിര്‍വ്വഹിച്ചു .വിവിധ യൂണിറ്റുകളില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു .

കൊടിയമ്മ യൂണിറ്റില്‍ പ്രസിഡന്റ് ഫാറൂഖ് കൊടിയമ്മ ,സെക്രട്ടറി സലാം കൊടിയമ്മ നേതൃത്വം നല്‍കുന്നു .

നസീര്‍ ഹനീഫി ബംബ്രാണ ,മുഹമ്മദ് കുഞ്ഞി ഉളുവാര്‍ ,അഷ്‌റഫ്  സഖാഫി ,സഹല്‍ സഖാഫി ,ഫാറൂഖ് സഖാഫി തുടങ്ങിയവര്‍ പദ്ധതി നിര്‍വ്വഹണത്തിന് നേതൃത്വം നല്‍കി.





SHARE THIS

Author:

0 التعليقات: