Thursday, 25 March 2021

തമിഴ്‌നാട് കായല്‍പ്പട്ടണം മഹ്‌ളറത്തില്‍ ഖാദിരിയ്യഃ അറബിക് കോളേജിന്റെ 154ാമത് വാര്‍ഷിക സനദ് ദാന സമ്മേളനത്തിന് ഉജ്ജ്വല സമാപ്തി


കായല്‍പട്ടണം: ദക്ഷിണന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സമുച്ചയമായ തമിഴ്‌നാട് കായല്‍പ്പട്ടണം മഹ്‌ളറത്തില്‍ ഖാദിരിയ്യഃ അറബിക് കോളേജിന്റെ 154 - മത് വാര്‍ഷിക സനദ് ദാന മഹാ സമ്മേളനത്തിന് ഉജ്ജല സമാപ്തി .രണ്ട് ദിവസങ്ങളിലായി നടന്ന് വന്ന മഹ്‌ളറ വാര്‍ഷികസനദ് ദാന സമ്മേളനം ഇന്ത്യന്‍ ഗ്രന്റ് മുഫ്തി സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ പി  അബൂബക്കര്‍ മുസ് ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി നാല് മദ്ഹബുകളും കര്‍മ്മങ്ങളില്‍ ചില വ്യത്യാസമുണ്ടെങ്കിലും അഖിദ:ഒന്നാണെന്നും കായല്‍പ്പട്ടണക്കാര്‍ പ്രവാചക സ്‌നേഹികളായ ഔലിയാക്കളുടെ സാന്നിദ്ധ്യം ആസ്വദിച്ചവരാണെന്നും അതിനാല്‍ അഹ്ലുസുന്നത്തി വല്‍ ജമാഅത്തിന്റെ ആശയത്തെ മുറികെ പിഠിച്ച് ജീവിക്കാന്‍ എല്ലാവരും സന്നദ്ധരവണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. 


മഹ്‌ളറ പ്രിന്‍സിപ്പാള്‍ അല്‍ ഹാഫിസ് അസ്സയ്യിദ് അബ്ദു റഹ്മാന്‍ അല്‍ ബുഖാരി ബാഖവി അഹ്‌സനി തങ്ങള്‍ സനദ് ദാന പ്രഭാണം നടത്തി.ഇഹ് യഉസുന്ന മുദരിസ് അല്‍ ഉസ്താദ് ഫള് ലുറഹ്മാന്‍ അഹ്‌സനി,അലി ബാഖവി ആറ്റുപുറം ഹസ്ബിര്‍ ഹസ്‌റത്ത് തമിഴ്‌നാട്, സൈനുല്ലാങ് ദീന്‍ ഹസ്‌റത്ത് തമിഴ്‌നാട്,പ്രസംഗിച്ചു. അബ്ദുല്‍ കരിം സഖാഫി, ഇടുക്കി ഡോ: അബൂമാലികി ത്വാഹ മഹ്‌ളരി, കൊല്ലം, ഷാജഹാന്‍ മഹ്‌ളരി, തിരുവനന്തപുരം

മുഹമ്മദ് ഹിലാല്‍ മഹ്‌ളരി, കരുനാഗപ്പള്ളി അബ്ദുല്‍ അസിസ് മഹ്‌ളരി, മലപ്പുറം   ഷാഫി മഹ്‌ളരി, കോട്ടയം  സുലൈമാന്‍ മഹ്‌ളരി, കോഴിക്കോട് താജുദ്ദീന്‍ - അഹ്‌സനി, തിരുവാംക്കോട് ഫൈസല്‍ മഹ്‌ളരി, മലപ്പുറം അനസ് മഹ്‌ളരി, കൊല്ലം ,യഅബൂബ് മഹ്‌ളരി, സഹദ് മഹ്‌ളരി കൊല്ലം സുനീര്‍ മഹ്‌ളരി, അക്ബര്‍ സ്വാദിഖ് മഹ്‌ളരി ആലപ്പുഴ ഹാഫിള് മുഹമ്മദ് അന്‍വരി, തമിഴ്‌നാട് അബ്ദുസ്സലാം മഹ്‌ളരി, നിയാസ് മഹ്‌ളരി, ത്വാഹാ മഹ്‌ളരി പന്മന, അനീസ് മഹ്‌ളരി, കൊട്ടിയം സംബന്ധിച്ചു.



SHARE THIS

Author:

0 التعليقات: