നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. കൊട്ടിക്കലാശമില്ലാതെയാണ് വൈകിട്ട് ഏഴ് മണിയോടെ പ്രചാരണം അവസാനിക്കുന്നത്. പരസ്യ പ്രചാരണത്തിന്റെ അവസാന ദിവസത്തില്‍ പരമാവധി വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാര്‍ഥികള്‍.
കോവിഡ് രോഗവ്യാപനം വീണ്ടും വര്‍ധിച്ചതോടെയാണ് കാലങ്ങളായി നടന്നുവന്ന കൊട്ടിക്കലാശം ഒഴിവാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുത്തത്. പരസ്യ പ്രചാരണം അവസാനിക്കുന്ന ഇന്ന് ആള്‍ക്കൂട്ടം പാടിലെന്നാണ് കമ്മീഷന്റെ നിര്‍ദ്ദേശം. ബൈക്ക് റാലികള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മറ്റന്നാള്‍ രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ഏഴ് മണി വരെയാണ് വേട്ടെടുപ്പ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വേണം വോട്ടെടുപ്പ് നടത്താനെന്നാണ് കമ്മീഷന്റെ നിര്‍ദേശം.
പോളിങ് സാമഗ്രികളുടെ വിതരണം എല്ലാ മണ്ഡലങ്ങളിലും നാളെ നടക്കും. വോട്ടെടുപ്പിന്റെ അവസാന സമയത്തെ അടിയൊഴുക്കുകള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാനാനുള്ള നെട്ടോട്ടത്തിലാണ് മുന്നണികള്‍. ഉയര്‍ന്നു വന്ന വിവാദ വിഷയങ്ങള്‍ ജനമനസ്സുകളിലേക്ക് എത്തിച്ച് വോട്ട് തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. സര്‍ക്കാരിന്റെ ജനക്ഷേമ വികസന പദ്ധതികള്‍ ഉയര്‍ത്തിയാണ് ഇടത് മുന്നണിയുടെ പ്രചരണം. അവസാന ലാപ്പിലേക്ക് എത്തിയതോടെ 35ഓളം മണ്ഡലങ്ങളില്‍ ത്രികോണ പോരാട്ടത്തിന്റെ പ്രതീതിയുണ്ടായിട്ടുണ്ട്. മേയ് രണ്ടിനാണ് വോട്ടെണ്ണല്‍.

0 التعليقات: