ആഗോള കാലാവസ്ഥ ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉള്‍പ്പെടെ 40 ലോകനേതാക്കളെ ക്ഷണിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. ശക്തമായ കാലാവസ്ഥ നടപടിയിലൂടെ സാന്പത്തിക നേട്ടമുണ്ടാക്കുകയാണ് ഉച്ചകോടിയുടെ ലക്ഷ്യം.
രണ്ട് ദിവസത്തെ ഉച്ചകോടി ഏപ്രില്‍ 22 മുതല്‍ 23 വരെ വെര്‍ച്വലായാണ് നടത്തുന്നത്. ഇത് നവംബറില്‍ നടക്കുന്ന യുഎന്‍ കാലാവസ്ഥ വ്യതിയാന സമ്മേളനത്തിലേക്കുള്ള ഒരു സുപ്രധാന നാഴികക്കല്ലായിരിക്കുമെന്നും ബൈഡന് പറഞ്ഞു.
0 التعليقات: