Saturday, 27 March 2021

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര മന്ത്രി രാജ്നാഥ് സിംഗ് കേരളത്തിലെത്തി


തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിംഗ് കേരളത്തിലെത്തി. തിരുവനന്തപുരത്ത് രാവിലെ 9 ന് മാധ്യമങ്ങളെ കണ്ടശേഷം അദ്ദേഹം ഹെലികോപ്റ്ററില്‍ വര്‍ക്കലയിലെത്തും. തുടര്‍ന്ന് വര്‍ക്കല മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അജി എസ്ആര്‍എമ്മിന് വേണ്ടി റോഡ് ഷോ നടത്തും. വര്‍ക്കല താലൂക്ക് ഹോസ്പിറ്റല്‍ ജംഗ്ഷനില്‍ നിന്ന് ആരംഭിക്കുന്ന റോഡ് ഷോ വര്‍ക്കല റെയില്‍വെ സ്റ്റേഷന്‍ ജംഗ്ഷനില്‍ സമാപിക്കും.


റോഡ് ഷോയ്ക്ക് ശേഷം വര്‍ക്കല ശിവഗിരിയില്‍ എത്തുന്ന അദ്ദേഹം മഹാസമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി സ്വാമിമാരുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 12.25 ന് കോട്ടയം പുതുപ്പള്ളി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി എന്‍ ഹരിക്കുവേണ്ടി പാമ്പാടി ബസ് സ്റ്റാന്‍ഡില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. 3.20 ന് തൃശൂര്‍ ഇരിഞ്ഞാലക്കുടയിലെ ബിജെപി സ്ഥാനാര്‍ത്ഥി ജേക്കബ് തോമസിന്റെ പ്രചാരണാര്‍ത്ഥം അയ്യങ്കാവ് ഗ്രൗണ്ടില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പൊതുസമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും. 4.45 ന് എറണാകുളത്ത് ബിജെപി സ്ഥാനാര്‍ത്ഥി പത്മജ എസ് മേനോന്റെ പ്രചാരണാര്‍ത്ഥം റോഡ് ഷോയിലും പങ്കെടുത്ത് രാത്രിയോടെ ഡല്‍ഹിക്ക് മടങ്ങും.



SHARE THIS

Author:

0 التعليقات: