Saturday, 27 March 2021

നാടിന്റെ പുരോഗതിക്ക് പൗരബോധം വളരണം. എസ് വൈ എസ്.


കുമ്പള -നാടിന്റെ ആവശ്യങ്ങള്‍ മുഴുവന്‍ കക്ഷികളെയും കൃത്യമായി ബോധ്യപ്പെടുത്താന്‍ വോട്ടര്‍മാര്‍ക്ക് കഴിയണമെന്ന് എസ് വൈ എസ് കുമ്പള സോണ്‍ മുഹിമ്മാത്തില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിചാരം ആവശ്യപെട്ടു.

പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ നയനിലപാടുകളും സഘടന അച്ചടക്കവും വിശദീകരിക്കുന്നതിന് സഘടിപ്പിച്ച രാഷ്ട്രീയ വിചാരം സോണ്‍ പ്രസിഡന്റ് സയ്യിദ് ഹാമിദ് അന്‍വര്‍ സഖാഫി യുടെ അധ്യക്ഷതയില്‍ എസ് എസ് എഫ് സമസ്ഥാന ക്യാബിനറ്റ് അംഗം സയ്യിദ് മുനീറുല്‍ അഹ്ദല്‍ ഉത്ഘാടനം ചെയ്തു. ജില്ലാ ഫിനാന്‍സ് സെക്രട്ടറി കരീം മാസ്റ്റര്‍ വിഷയവതരണം നടത്തി. സോണ്‍ എക്‌സിക്യൂട്ടീവ് , സര്‍ക്കിള്‍ ഭാരവാഹികള്‍, യൂണിറ്റ് പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ സംബന്ധിച്ചു. സലാം സഖാഫി പടലഡുക്ക,  അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ ചെന്നാര്‍, അഷ്റഫ് സഖാഫി, ലത്തീഫ് മാസ്റ്റര്‍ കളത്തൂര്‍,മൊയ്ദു ഹിമമി ചെരുര്‍ സംസാരിച്ചു. 

ഹനീഫ് സഅദി കുമ്പോല്‍  സ്വാഗതവും, സഈദ് മാസ്റ്റര്‍ പര്‍ളാഡം നന്ദി യും പറഞ്ഞു.

എസ് വൈ എസ് കുമ്പള സോണ്‍ രാഷ്ട്രീയ വിചാരം സയ്യിദ് മുനീറുല്‍ അഹ്ദല്‍ ഉത്ഘാടനം ചെയ്യുന്നു



SHARE THIS

Author:

0 التعليقات: