Saturday, 27 March 2021

അ​രി​വി​ത​ര​ണം ത​ട​ഞ്ഞ​തി​നെ​തി​രേ നി​യ​മ​ന​ട​പ​ടി​ക്ക് സ​ര്‍​ക്കാ​ര്‍; വി​ഷു​ക്കി​റ്റ് വി​ത​ര​ണം ഏ​പ്രി​ല്‍ ഒ​ന്നി​ലേ​ക്ക് മാ​റ്റ

തി​രു​വ​ന​ന്ത​പു​രം: സ്പെ​ഷ​ല്‍ അ​രി വി​ത​ര​ണം ത​ട​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ന​ട​പ​ടി​ക്കെ​തി​രേ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍. തെ​ര. ക​മ്മീ​ഷ​നെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഭ​ക്ഷ്യ​വ​കു​പ്പ് അ​റി​യി​ച്ചു.വെ​ള്ള, നീ​ല കാ​ര്‍​ഡു​ട​മ​ക​ള്‍​ക്കു​ള്ള 15 കി​ലോ അ​രി വി​ത​ര​ണ​മാ​ണ് തെ​ര. ക​മ്മീ​ഷ​ന്‍ വി​ല​ക്കി​യി​രു​ന്ന​ത്. അ​തേ​സ​മ​യം, വി​ഷു​ക്ക​ണി വി​ത​ര​ണം ഏ​പ്രി​ല്‍ ഒ​ന്നി​ലേ​ക്ക് മാ​റ്റി​യ​താ​യും ഭ​ക്ഷ്യ​വ​കു​പ്പും അ​റി​യി​ച്ചു. മാ​ര്‍​ച്ച്‌ അ​വ​സാ​നം ന​ല്‍​കാ​നാ​ണ് നേ​ര​ത്തേ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.മാ​ര്‍​ച്ച്‌, ഏ​പ്രി​ല്‍ മാ​സ​ങ്ങ​ളി​ല്‍ അ​രി വി​ത​ര​ണം ചെ​യ്യാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പു വി​ജ്ഞാ​പ​നം വ​രു​ന്ന​തി​നു​മു​മ്ബു​ത​ന്നെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ക്കു​ക​യും ഉ​ത്ത​ര​വി​റ​ക്കു​ക​യും ചെ​യ്തി​രു​ന്നു. സ​ര്‍​ക്കാ​രി​ന്‍റെ അ​രി വി​ത​ര​ണ​ത്തി​നെ​തി​രെ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​ല്‍​കി​യ പ​രാ​തി​യി​ല്‍ നേ​ര​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു. എ​ന്നി​രു​ന്നാ​ലും തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്ബ് ത​ന്നെ അ​രി വി​ത​ര​ണം ന​ട​ത്തു​മെ​ന്ന ഉ​റ​ച്ച നി​ല​പാ​ടി​ലാ​ണ് സ​ര്‍​ക്കാ​ര്‍.


SHARE THIS

Author:

0 التعليقات: