Monday, 29 March 2021

പ്രതിജ്ഞയോടെ എസ് വൈ എസ് ജലസംരക്ഷണ യജ്ഞത്തിന് തുടക്കമായി.



പുത്തിഗെ -എസ് വൈ എസ് കുമ്പള സോണ്‍ കമ്മിറ്റി ജല സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജലസംരക്ഷണ പ്രതിജ്ഞ എടുത്തു.രണ്ടു മാസത്തെ ക്യാമ്പയിന്റെ ഭാഗമായി വീടുകളില്‍ പറവകള്‍കായ് തണ്ണീര്‍ കുടം, മഹല്ല് ബോധവല്‍കാരണ പ്രഭാഷണം, ലഘുലേഖ വിതരണം, കവലകളില്‍ തണ്ണീര്‍ പന്തല്‍, കുളം വൃത്തിയാക്കല്‍, ജല സ്രോതസ്സുകളുടെ സംരക്ഷണം, ജല ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ കുടിവെള്ളം എത്തിക്കല്‍, മഴ വെള്ളം സംരക്ഷണം തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കും. 

പ്രതിജ്ഞ സംഗമത്തില്‍ സയ്യിദ് ഹാമിദ് അന്‍വര്‍ സഖാഫി, സലാം സഖാഫി പടലാടുക, അബ്ദുല്‍ റഹിമാന്‍ മുസ്ലിയാര്‍ ചെന്നാര്‍,ലത്തീഫ് മാസ്റ്റര്‍ കളത്തൂര്‍, അഷ്റഫ് സഖാഫി, ഹനീഫ് സഅദി കുമ്പോല്‍, സഈദ് മാസ്റ്റര്‍ പര്‍ളാഡം, മൊയ്ദു ഹിമമി ചേരുര്‍ സംബന്ധിച്ചു. 




SHARE THIS

Author:

0 التعليقات: