Wednesday, 7 April 2021

മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് ഫലത്തില്‍ ആശങ്കയുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍


മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് ഫലത്തില്‍ ആശങ്കയുണ്ടെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മഞ്ചേശ്വരത്ത് എല്‍ഡിഎഫ്-ബിജെപി രഹസ്യധാരണയുണ്ടായെന്ന് സംശയിക്കുന്നു. മഞ്ചേശ്വരത്ത് എല്‍ഡിഎഫ് വോട്ട് ബിജെപിക്ക് മറിച്ചിട്ടുണ്ടെങ്കില്‍ അത് ബിജെപിക്ക് ഗുണം ചെയ്യുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ട്വന്റിഫോറിനോട് പറഞ്ഞു.



നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സെഞ്ച്വറി അടിക്കുമെന്ന് താന്‍ പറഞ്ഞതില്‍ മാറ്റമില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പാലക്കാട് ചില മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കന്മാരുടെ വോട്ട് തനിക്ക് ലഭിച്ചെന്ന ഇ. ശ്രീധരന്റെ വാദത്തോടും മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു. അത്രത്തോളം പറഞ്ഞ സ്ഥിതിക്ക് ആ മുതിര്‍ന്ന നേതാക്കന്മാരുടെ പേരുകൂടി ഇ. ശ്രീധരന് പറയാമായിരുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.



SHARE THIS

Author:

0 التعليقات: