Sunday, 11 April 2021

13 വയസുകാരി ഷോള്‍ കഴുത്തില്‍ കുരുങ്ങി മരിച്ച നിലയില്‍; ദുരൂഹത



ഉള്ളാള്‍: 13 വയസുകാരി ഷോള്‍ കഴുത്തില്‍ കുരുങ്ങി മരിച്ച നിലയില്‍. കാസര്‍കോട് എടനീര്‍ സ്വദേശി കൃഷ്ണ നായികിന്റെ മകളായ മേഘശ്രീയെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എടനീര്‍ മഠം സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊടേകറിലാണ് സംഭവം നടന്നത്. ഏപ്രില്‍ 10 ന് ശനിയാഴ്ചയാണ് മരണം നടന്നതെങ്കിലും വിവരങ്ങള്‍ പുറത്ത് വരാന്‍ വൈകുകയായിരുന്നു.

ഒരു മാസത്തോളമായി ഉള്ളാളിലെ അമ്മാവന്റെ വീട്ടിലായിരുന്നു മേഘശ്രീ താമസിച്ചു വന്നിരുന്നത്. അതിനിടെ ശനിയാഴ്ച വീട്ടിലെ റൂമില്‍ മരണപ്പെട്ട നിലയില്‍ കാണുകയായിരുന്നു. നൃത്തം ചെയ്യുന്നതില്‍ അതീവ താല്‍പര്യം ഉണ്ടായിരുന്നു മേഘശ്രീക്ക്. നൃത്തം ചെയ്യുന്നതിനിടെ ഷോള്‍ കഴുത്തില്‍ കുരുങ്ങിയതാണെന്ന് സംശയിക്കുന്നു. മരണത്തില്‍ സംശയം തോന്നിയ പൊലീസ് വീട്ടുകാരെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ റൂം അകത്ത് നിന്ന് പൂട്ടിയിരുന്നതായും, വാതില്‍ ചവിട്ടി തുറന്നപ്പോള്‍ മരണപ്പെട്ട നിലയില്‍ കാണുകയായിരുന്നുവെന്നും തെളിഞ്ഞിട്ടുണ്ട്. ശരീരത്തിന്റെ നിറത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്തതാണെന്നും സംശയമുണ്ട്.


ഉള്ളാള്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.





SHARE THIS

Author:

0 التعليقات: