Wednesday, 7 April 2021

അമ്പലത്തറ യില്‍ ബി ജെ പിയുടെ നേതൃത്വത്തില്‍ ആക്രമണം: 3സിപി എം പ്രവര്‍ത്തകരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.



കാഞ്ഞങ്ങാട്:   അമ്പലത്തറ പറക്കളായിയില്‍ സിപിഎം ബിജെപി സംഘര്‍ഷത്തില്‍ യുവമോര്‍ച്ച നേതാവ് ശ്രീജിത്ത് പറക്കളായിക്ക് പുറമെ 3 സിപിഎം പ്രവര്‍ത്തകര്‍ക്കും പരിക്ക്. രാമകൃഷ്ണന്‍ ഭാര്യ ഓമന, മകന്‍ മിഥുന്‍ രാജ് എന്നീ സിപിഎം പ്രവര്‍ത്തകര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്. രാമകൃഷ്ണനെയും ഓമനയെയും പരിയാരം ഗവ: മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും മിഥുന്‍രാജിനെ ജില്ലാ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. യുവമോര്‍ച്ച നേതാവായ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ വീട്ടിലെത്തി രാത്രിയുടെ മറവില്‍ അക്രമം കാട്ടുകയായിരുന്നുവെന്ന് മിഥുന്‍രാജ് പറഞ്ഞു. അതേ സമയം രാമകൃഷ്ണന്‍ വാക്കത്തി കൊണ്ട് ശ്രീജിത്തിനെ വെട്ടുകയായിരുന്നുവെന്ന് ബി.ജെ.പി നേതാക്കള്‍ പറഞ്ഞു.







SHARE THIS

Author:

0 التعليقات: