Sunday, 25 April 2021


ലോസ് ഏഞ്ചല്‍സ് : 93 -മത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം എമറാള്‍ഡ് ഫെനലിന്. പ്രോമിസിങ് യങ് വുമണ്‍ എന്ന ചിത്രത്തിനാണ് പുരസ്‌കാരം. മികച്ച സഹനടനുള്ള പുരസ്‌കാരം ഡാനിയല്‍ കലൂയ(ജൂഡസ് ആന്‍ഡ് ദി ബ്ലാക് മെസ്സായി) സ്വന്തമാക്കി.


മികച്ച അവലംബിത തിരക്കഥ: ക്രിസ്റ്റഫര്‍ ഹാംപ്റ്റന്‍, ഫ്‌ലോറിയന്‍ സെല്ലര്‍ ( ദി ഫാദര്‍)


മികച്ച വിദേശ ഭാഷാ ചിത്രം: അനദര്‍ റൗണ്ട് (സംവിധാനം:തോമസ് വിന്റര്‍ബെര്‍ഗ്)


മികച്ച മേക്കപ്പ്, വസ്ത്രാലങ്കാരം: മ റെയ്‌നീസ് ബ്ലാക് ബോട്ടം


ലോസ് ഏഞ്ചലസിലെ യൂണിയന്‍ സ്റ്റേഷനിലാണ് പുരസ്‌കാര ചടങ്ങ് സംഘടിപ്പിച്ചത്. അമേരിക്കയിലെ പുരസ്‌കാര വേദിയിലെത്താന്‍ കഴിയാത്തവര്‍ക്കായി യുകെയില്‍ പ്രേത്യക ഹബ് ഒരുക്കിയിട്ടുണ്ട്.കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങ്.170 അതിഥികള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്.



SHARE THIS

Author:

0 التعليقات: