Thursday, 22 April 2021

ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കാനഡ


ഒട്ടാവ: ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കാനഡ. കോവിഡ് വ്യാപനം അതി രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള യാത്രാ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. വരുന്ന 30 ദിവസത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.


അതേസമയ വാക്‌സിന്‍, പി പി ഇ കിറ്റ് തുടങ്ങിയ ആവശ്യ സാധനങ്ങളുമായി എത്തുന്ന കാര്‍ഗോ വിമാനങ്ങള്‍ക്ക് വിലക്ക് ബാധകമല്ലെന്ന് കാനഡ ഗതാഗത മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച മുതലാണ് അടുത്ത 30 ദിവസത്തേക്ക് വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതെന്ന് ഗതാഗത മന്ത്രി ഒമര്‍ അല്‍ഗാബ്ര പ്രഖ്യാപിച്ചു.


'ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും കാനഡയില്‍ എത്തിച്ചേരുന്ന യാത്രക്കാരില്‍ കോവിഡ് 19 കേസുകള്‍ കൂടുതലായി കണ്ടെത്തിയതിനാല്‍ പാകിസ്ഥാനില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള എല്ലാ വാണിജ്യ, സ്വകാര്യ, യാത്രാ വിമാനങ്ങള്‍ക്കും അടുത്ത 30 ദിവസത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തുകയാണ്' - ഗതാഗതമന്ത്രി പറഞ്ഞു. അതേസമയം, ഇത് ഒരു താല്‍ക്കാലിക നടപടിയാണെന്നും സംഭവിക്കുന്ന കാര്യങ്ങള്‍ വിലയിരുത്തി മുന്നോട്ടു പോയി ഉചിതമായ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച രാത്രി 11.30 ഓടെ പ്രഖ്യാപനം പ്രാബല്യത്തില്‍ വരും.


അതേസമയം, വാക്‌സിനുകള്‍, പി പി ഇ കിറ്റുകള്‍, അവശ്യവസ്തുക്കള്‍ എന്നിവയുമായി എത്തുന്ന ചരക്കു വിമാനങ്ങള്‍ക്ക് ഇത് ബാധകമല്ല. അതേസമയം, ഇന്ത്യയില്‍ കോവിഡ് 19 കേസുകള്‍ അതിവേഗത്തില്‍ വ്യാപിക്കുകയാണ്. വ്യാഴാഴ്ച മാത്രം മൂന്നുലക്ഷം ആളുകള്‍ക്ക് ആണ് കോവിഡ് ബാധിച്ചത്. കാനഡയിലേക്കുള്ള യാത്രക്കാരില്‍ 1.8 ശതമാനം മാത്രമാണ് കൊറോണ വൈറസിന് പോസിറ്റീവ് പരീക്ഷിച്ചതെന്ന് ആരോഗ്യമന്ത്രി പാറ്റി ഹാജു പറഞ്ഞു.

ഉമശഹ്യവൗിേ



SHARE THIS

Author:

0 التعليقات: