Monday, 26 April 2021

കൊവിഡ് രണ്ടാം വ്യാപനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവാദി: മദ്രാസ് ഹൈക്കോടതി

തെരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി. കൊവിഡ് രണ്ടാം വ്യാപനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഉത്തരവാദിയെന്ന് മദ്രാസ് ഹൈക്കോടതി പറഞ്ഞു. ജനങ്ങളുടെ ആരോഗ്യകാര്യങ്ങള്‍ കമ്മീഷന്‍ വേണ്ട വിധത്തില്‍ പരിഹരിച്ചില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

കൊവിഡ് പ്രൊട്ടോക്കോള്‍ പാലിക്കണമെന്ന് കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്, ചട്ടങ്ങള്‍ ലംഘിച്ച് റാലികള്‍ നടത്തിയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വോട്ടെണ്ണല്‍ എങ്ങനെ നടത്താമെന്നതിനെ കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമായ ബ്ലൂപ്രിന്റ് നല്‍കിയില്ലെങ്കില്‍ വോട്ടെണ്ണല്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിടുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.



SHARE THIS

Author:

0 التعليقات: