ബാറുകള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവ ഏഴു ദിവസത്തേക്ക് അടച്ചിരിക്കും. ഹോം ഡെലിവറി മാത്രമേ അനുവദിക്കുകയുള്ളൂ. വിവാഹങ്ങളും ശവസംസ്‌കാരങ്ങളും ഒഴികെ ഒരു പൊതുപരിപാടിയും അനുവദിക്കില്ല. ശവസംസ്‌കാര ചടങ്ങുകളില്‍ പരമാവധി 20 പേരും വിവാഹത്തിന് പരമാവധി 50 പേരെയും അനുവദിക്കും. പുതിയ ഉത്തരവ് നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് പൂനെ ഡിവിഷണല്‍ കമ്മീഷണര്‍ സൗരഭ് റാവു പറഞ്ഞു. ഏപ്രില്‍ മൂന്നു മുതല്‍ വൈകുന്നേരം ആറു മണി മുതല്‍ രാവിലെ ആറു മണി വരെ 12 മണിക്കൂര്‍ രാത്രി കര്‍ഫ്യു ഏര്‍പ്പെടുത്തുമെന്നും വെള്ളിയാഴ്ച സ്ഥിതിഗതികള്‍ അവലോകനം ചെയ്യുമെന്നും റാവു അറിയിച്ചു. അടുത്ത ഏഴു ദിവസത്തേക്ക് ആരാധനാലയങ്ങളും അടച്ചിടുമെന്നും പൂനെ ഡിവിഷണല്‍ കമ്മീഷണര്‍ പറഞ്ഞു.
പൂനെ ജില്ലയില്‍ വ്യാഴാഴ്ച 8,011 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ ജില്ലയില്‍ 5,42,422 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബുധനാഴ്ച പൂനെയില്‍ 8,605 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം പകര്‍ച്ചവ്യാധി ആരംഭിച്ചതിനു ശേഷം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും വലിയ റിപ്പോര്‍ട്ടാണിത്. വ്യാഴാഴ്ച 65 പേരാണ് കോവിഡ് മൂലം മരണപ്പെട്ടത്. ഇതോടെ മരണസംഖ്യ 10,039 ആയി ഉയര്‍ന്നു.

0 التعليقات: