തൃശ്ശൂര്‍ - തൃശൂര്‍ പൂരം നടക്കുന്നതിനിടെ ദുരന്തം. ആല്‍മരം പൊട്ടിവീണു രണ്ട് ദേവസ്വം അംഗങ്ങള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. തിരുവമ്പാടി ദേവസ്വം ആഘോഷ കമ്മിറ്റി അംഗവും ഇന്‍ഷുറന്‍സ് കമ്പനി ഉദ്യോഗസ്ഥനുമായ രമേഷ് (56), പൂരം എക്‌സിബിഷന്‍ കമ്മിറ്റി അസി.സെക്രട്ടറി പനിയത്ത് രാധാകൃഷ്ണ മേനോന്‍(56) എന്നിവരാണ് മരിച്ചത്.
രാത്രി 12.20 തോടെയാണ് അപകടം. തിരുവമ്പാടിയുടെ മഠത്തില്‍വരവ് പഞ്ചവാദ്യത്തിനിടെ ബ്രഹ്മസ്വം മഠത്തിന് സമീപത്ത് ആല്‍മരത്തിന്റെ ശിഖിരം പൊട്ടി വീഴുകയായിരുന്നു . പഞ്ചവാദ്യസംഘത്തിന് മേലേക്കാണ് മരം വീണത്.
ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് നടക്കാനാരിക്കുന്ന മറ്റ് ചടങ്ങുകള്‍ നടത്തിയേക്കില്ല. വെടിക്കെട്ട് നടത്തുന്നതില്‍ നിന്ന് തിരുവമ്പാടി പിന്മാറി. വെടിക്കോപ്പുകളില്‍ മരുന്ന് നിറച്ചതിനാല്‍ അവ പൊട്ടിച്ചു തീര്‍ക്കും.

0 التعليقات: