Monday, 5 April 2021

വോട്ടറുടെ ഫോട്ടോ എടുക്കും; ഒപ്പിന് പുറമേ വിരലടയാളവും; ഇരട്ടവോട്ട് തടയാന്‍ കര്‍ശന നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍


ഇരട്ടവോട്ട് തടയാന്‍ കര്‍ശന നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടറുടെ ഒപ്പിന് പുറമേ ഇത്തവണ വിരലടയാളവും രേഖപ്പെടുത്തും.

എഎസ്ഡിപട്ടിക പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. പട്ടികയിലുള്ളവര്‍ വോട്ടു ചെയ്യാനെത്തിയാല്‍ ഫോട്ടോയെടുക്കും. ഒപ്പിന് പുറമേ രജിസ്റ്ററില്‍ വിരലടയാളവും രേഖപ്പെടുത്തും. വിരലിലെ മഷിയുണങ്ങിയ ശേഷമേ ബൂത്തു വിട്ടു പോകാന്‍ അനുവദിക്കൂ.


ഇരട്ട വോട്ട് ചെയ്താല്‍ ഐപിസി 171 ഡി വകുപ്പ് പ്രകാരം നടപടി നേരിടേണ്ടി വരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. ഒരു വര്‍ഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ് ഇരട്ടവോട്ട്.



SHARE THIS

Author:

0 التعليقات: