Wednesday, 14 April 2021

രാജ്യത്ത് ഇനി പൂര്‍ണ്ണമായ ലോക്ഡൗണ്‍ പ്രഖ്യാപിക്കില്ല; നിര്‍മല സീതാരാമന്‍

 


രാജ്യത്താകെ ഇനി പൂര്‍ണ്ണമായ ലോക്ഡൗണ്‍ പ്രഖ്യാപിക്കില്ലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. പ്രാദേശികമായി നിയന്ത്രണങ്ങള്‍ മാത്രമേ ഉണ്ടാകുകയുള്ളുവെന്ന് നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. ഇനിയൊരു ലോക്ഡൗണ്‍ പ്രഖ്യാപിച്ച് രാജ്യത്തെ വീണ്ടും വലിയൊരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ആഗ്രഹമില്ലെന്ന് ധനമന്ത്രി വിശദീകരിച്ചു.

വാക്‌സിനേഷനും പരിശോധനയും സമാനമായിട്ടുള്ള രീതിയില്‍ രോഗ വ്യാപനത്തെ തടയുന്നതിന് വേണ്ടി അതിധ്രുത ഗതിയില്‍ മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ ഇനിയൊരു ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്നും നിര്‍മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.

അതെ സമയം രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,84,372 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ ഇത് ആദ്യമായാണ് ഇത്രയധികം പോസിറ്റീവ് കേസുകള്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.






SHARE THIS

Author:

0 التعليقات: