തൃശൂര്‍: കൊവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുന്ന സാഹചര്യത്തില്‍ തൃശൂര്‍ പൂരം ഉള്‍പ്പെടെ എല്ലാ ആഘോഷങ്ങളും മാറ്റിവെക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ എം എ). ഇത്തരം ആഘോഷങ്ങളില്‍ പൊതു ജനങ്ങളുടെ എണ്ണം നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിയില്ല. ഈ ബോധ്യമുണ്ടാവണം.
ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയാറാവണം. സംസ്ഥാനത്തെ പ്രതിദിന കൊവിഡ് പരിശോധനകളുടെ എണ്ണം ഒരു ലക്ഷമാക്കി ഉയര്‍ത്തണമെന്നും ഐ എ എ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

0 التعليقات: