Monday, 12 April 2021

മുഖ്യമന്ത്രി പകപോക്കുന്നു; പിടിച്ചെടുത്ത പണത്തിന് രേഖകളുണ്ട്:കെ എം ഷാജി


കോഴിക്കോട് - വിജിലന്‍സ് തന്നെ പിന്തുടരുന്നതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കെ എം ഷാജി എംഎല്‍എ. വിജിലന്‍സിനെ ഉപയോഗിച്ച് പിണറായി വിജയന്‍ പകപോക്കുകയാണ്. വീട്ടില്‍നിന്നും കണ്ടെടുത്ത പണത്തിന് കൃത്യമായ രേഖയുണ്ടെന്നും കെഎം ഷാജി മാധ്യമങ്ങളോട് പറഞ്ഞു. ബേങ്കില്‍ അടക്കാന്‍ വെച്ച പണമാണ് പിടികൂടിയത്. മൂന്ന് ദിവസം അവധിയായതിനാലാണ് പണം ബേങ്കില്‍ അടക്കാന്‍ കഴിയാതിരുന്നത്.


പണത്തിന്റെ രേഖ ഏത് അന്വേഷണ ഏജന്‍സിക്ക് മുന്നിലും ഹാജരാക്കാന്‍ തയ്യാറാണ്. തന്നെ എങ്ങിനെയെങ്കിലും കുടുക്കുവാന്‍ കഴിയുമോയെന്ന അവസാന ശ്രമാണ് നടക്കുന്നത്. അതിന് മുന്നില്‍ മുട്ട് മടക്കില്ലെന്നും കെ ഷാജി വ്യക്തമാക്കി. ഷാജിയുടെ വീട്ടില്‍ തിങ്കളാഴ്ച രാവിലെ ഏഴിന് തുടങ്ങിയ റെയ്ഡ് രാത്രി പതിനൊന്നോടെയാണ് അവസാനിച്ചത്. അതേ സമയം റെയ്ഡ് സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.






SHARE THIS

Author:

0 التعليقات: