കൊവിഡ് കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയ ട്വീറ്റുകള്‍ നീക്കം ചെയ്തതില്‍ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിക്കുകയും പഴയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയും ചെയ്തതുകൊണ്ടാണ് നടപടിയെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം.
സര്‍ക്കാരിനെ വിമര്‍ശിച്ചതുകൊണ്ടല്ല ചില ട്വിറ്റര്‍ അക്കൗണ്ടുളകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും പറയുന്നു. കോണ്‍ഗ്രസ് ലോക്സഭാ എം.പി രേവന്ത് റെഡ്ഡി, ബംഗാള്‍ മന്ത്രി മൊളോയ് ഘട്ടക്, നടന്‍ വിനീത് കുമാര്‍ സിംഗ്, ചലച്ചിത്ര പ്രവര്‍ത്തകരായ വിനോദ് കപ്രി, അവിനാശ് ദാസ് എന്നിവരുടെ ട്വീറ്റുകള്‍ക്കെതിരെയാണ് ട്വിറ്റര്‍ നടപടിയെടുത്തതെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെയാണ് അമ്പതോളം പേരുടെ ട്വീറ്റുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തത്.

0 التعليقات: