Tuesday, 20 April 2021

ആരോഗ്യമന്ത്രി കെ കെ ശൈലജ ക്വാറന്റയിനില്‍


കോഴിക്കോട്> ആരോഗ്യമന്ത്രി കെ കെ ശൈലജ ക്വാറന്റയിനില്‍ പ്രവേശിച്ചു. . മന്ത്രിയുടെ മകനും മരുമകള്ക്കും കോവിഡ് സ്ഥിരീകരിച്ചതിനാല്‍ പ്രൈമറി കോണ്‍ടാക്റ്റ് എന്ന നിലയിലാണ് നിരീക്ഷണത്തിലിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില് നടത്തിയ മീറ്റിംഗുകളെല്ലാം ഓണ്‌ലൈന് ആണെന്ന് മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു.


മന്ത്രിയുടെ പോസ്റ്റ്

എന്റെ മകന് ശോഭിത്തും ഭാര്യയും കോവിഡ് പോസിറ്റീവ് ആയിരിക്കുന്നു. അവരുമായി പ്രൈമറി കോണ്ടാക്ട് വന്നതിനാല് ഞാന് ക്വാറന്റയിനില് കഴിയാന് തീരുമാനിച്ചിരിക്കുകയാണ്. എനിക്ക് രോഗ ലക്ഷണങ്ങള് ഒന്നും ഇല്ല. കഴിഞ്ഞ ദിവസങ്ങളില് ഓണ്‌ലൈന് മീറ്റിങ്ങുകള് മാത്രമാണ് നടത്തിയിരുന്നത്. തുടര്ന്നുള്ള ദിവസങ്ങളില് കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങള് ഓണ്‌ലൈന് വഴിയും ഫോണ് വഴിയും ഇടപെട്ട് നടത്തുന്നതാണ്.



SHARE THIS

Author:

0 التعليقات: