മുഗു സങ്കായം കര പൗരപ്രമുഖന്‍ മളി മാഹിന്‍ ഹാജിയുടെ ഭാര്യ ആസിയുമ്മ ഹജ്ജുമ്മയുടെ നിര്യാണത്തോടെ യാത്രയായത് നാട്ടുകാരുടെ പ്രിയപ്പെട്ട മാമയെയാണ്..
നാട്ടിലെ പൗര പ്രമുഖന്‍ മാഹിന്‍ ഹാജി മത സാമൂഹിക വിഷയങ്ങളില്‍ ഇടപെടുന്നവരായതിനാല്‍ അവര്‍ക്കുള്ള എല്ലാ പിന്തുണയും നല്‍കുന്നതില്‍ വലിയ താല്‍പര്യം കാണിച്ചവരായിരുന്നു ആസിയുമ്മ.
വീട്ടില്‍ വരുന്നവരെ സല്‍ക്കരിക്കുന്നതില്‍ വലിയ താല്‍പര്യമായിരുന്നു. അവരുടെ കൈകളില്‍ നിന്ന് പലതവണ വെള്ളവും ഭക്ഷണവും കുടിച്ചത് വലിയവര്‍ മുതല്‍ കുട്ടികള്‍ വരെ അനുസ്മരിക്കുകയാണ്.
എല്ലാവരും 'മാമ' എന്നാണ് വിളിച്ചിരുന്നത്. സയ്യിദന്‍മാരോടും ആലിമീങ്ങളോടും മുതഅല്ലിമീങ്ങളോടും പള്ളി, മദ്‌റസ തുടങ്ങി ദീനി സംരഭങ്ങളോടുമുള്ള സ്‌നേഹം പ്രത്യേകം എടുത്ത് പറയേണ്ടതാണ്. ഉസ്താദുമാര്‍ക്ക് ഭക്ഷണത്തിന് പുറമെ വസ്ത്രം നല്‍കുന്നതിലും പ്രത്യേകം താല്‍പര്യമായിരുന്നു. അത് പോലെ പള്ളിയുടെയും മദ്‌റസയുടെയും കാര്യം വരുമ്പോള്‍ പണം ചിലവഴിക്കുക മാത്രമല്ല ആഭരണം ഊരി കൊടുക്കുന്നതിന് വരെ സാക്ഷിയായിട്ടുണ്ട്.
നല്ലൊരു ആബിദും കൂടിയായിരുന്നു ആസിയുമ്മ. ഖുര്‍ആന്‍ ഓത്തും ദിക്‌റുകളും മണിക്കൂറുകളോളം നീളുമായിരുന്നു. അത് കൊണ്ടായിരിക്കാം ഹജ്ജുമ്മയുടെ മന്ത്രത്തിന് വലിയ ഫലമായിരുന്നു.
രോഗികളെ കാണാന്‍ പോകുന്നതിലും മരണാനന്തര കര്‍മ്മങ്ങളിലും ആരോഗ്യമുണ്ടായിരുന്ന ഈ അടുത്ത കാലം വരെ നിറസാന്നിധ്യമായിരുന്നു.
ആസിയുമ്മ ഹജ്ജുമ്മയുടെ വിടവാങ്ങലിലൂടെ നാട്ടുകാര്‍ക്ക് നഷ്ടമായത് നന്‍മ നിറഞ്ഞ മാമയെയാണ്.
അള്ളാഹു പൊറുത്തുകൊടുക്കട്ടെ-ആമീന്‍
പ്രാര്‍ത്ഥനയോടെ
ഫാറൂഖ് സഖാഫി മളി, മുഗു

0 التعليقات: