നാദാപുരത്ത് വോട്ടിംഗ് മെഷീനുമായി പുറപ്പെട്ട ബസ് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ പ്രവീണ്‍ കുമാറിന്റെ നേതൃത്വത്തില്‍ വഴിയില്‍ തടഞ്ഞു.
വോട്ടിംഗിന് ശേഷം വോട്ടിംഗ് മെഷീന്റെ ബാറ്ററി അഴിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഏജന്റുമാരുടെ സമ്മതത്തോടെ കലക്ടറേറ്റില്‍ വെച്ച് ബാറ്ററി നീക്കാം എന്ന ധാരണയില്‍ ഉദ്യോഗസ്ഥര്‍ യാത്രയാവുകയായിരുന്നു.
ഇതിനിടയിലാണ് അതീവ സുരക്ഷയില്‍ സൂക്ഷിക്കാനായി
വോട്ടിംഗ് മെഷീനുമായി പോകുകയായിരുന്നു ബസ് കല്ലാച്ചി വാണിയൂര്‍ റോഡില്‍ കെ പ്രവീണ്‍ കുമാറും സംഘവും തടഞ്ഞത്.
കുമ്മങ്കോട് ഈസ്റ്റ് എല്‍.പി സ്‌കൂളിലെ 183 എ ബൂത്തിലെ വോട്ടു രേഖപ്പെടുത്തിയ മെഷിനുമായി പോകുകയായിരുന്ന ബസ്സാണ് തടഞ്ഞത്.
സ്ഥലത്ത് സംഘര്‍ഷം ഉടലെടുത്തതോടെ നാദാപുരത്ത് നിന്നും പോലീസ് എത്തി കളക്ടറുടെ അനുമതിയോടെ ബസ് റിലീസ് ചെയ്യുകയായിരുന്നു.

0 التعليقات: