കൊച്ചി: വൈഗ കൊലക്കേസില്‍ കങ്ങരപ്പടിയിലെ ഫല്‍റ്റില്‍ നിന്ന് ലഭിച്ച രക്തക്കറ വൈഗയുടേതാണെന്ന് സ്ഥിരീകരിച്ചു. നേരത്തെ പൊലിസിന്റെ നിഗമനം ഫല്‍റ്റില്‍ നിന്ന് ലഭിച്ച രക്തപ്പാടുകള്‍ കുട്ടിയുടേതല്ലെന്നയിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയുടെ ശരീരത്തില്‍ മുറിപ്പാടുകള്‍ ഇല്ലാതിരുന്നത് ചൂണ്ടിക്കാട്ടിയാണ് പൊലിസ് ഈ നിഗമനത്തിലെത്തിയിരുന്നത്.
ഫല്‍റ്റില്‍വെച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ വൈഗയുടെ മൂക്കില്‍ നിന്നും വന്ന രക്തമാണിതെന്ന് അറസ്റ്റിലായ പിതാവ് സനുമോഹന്‍ മൊഴി നല്‍കിയിരുന്നു.
അതേസമയം, അറസ്റ്റിലായ സനുമോഹനെ കോയമ്ബത്തൂരിലെത്തിച്ചുള്ള തെളിവെടുപ്പ് പൂര്‍ത്തിയായി. ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലങ്ങളിലായിരുന്നു തെളിവെടുപ്പ്. സനു മോഹന്‍ കോയമ്ബത്തൂരില്‍ വിറ്റ കാറും മകള്‍ വൈഗയുടെ ദേഹത്തുനിന്ന് അഴിച്ചെടുത്ത സ്വര്‍ണവും അന്വേഷണ സംഘം കണ്ടെത്തി.
വൈഗയെ പുഴയില്‍ തള്ളിയ ശേഷം സനു സഞ്ചരിച്ച വഴികളിലൂടെയാണ് അന്വേഷണ സംഘം സഞ്ചരിച്ചത്. തൃക്കാക്കര സി.ഐ. കെ. ധനപാലന്റെ നേതൃത്വത്തിലുള്ള സംഘമാണ് കാര്‍ വിറ്റ സ്ഥാപനത്തില്‍ ഉള്‍പ്പെടെ തെളിവെടുപ്പ് നടത്തിയത്.
വൈഗയുടെ മാലയും മോതിരവും വിറ്റ സ്ഥാപനത്തിലും തെളിവെടുപ്പ് നടത്തി. തമിഴ്നാട്ടിലെ തെളിവെടുപ്പിനു ശേഷം വ്യാഴാഴ്ച കര്‍ണ്ണാടക, ഗോവ എന്നിവിടങ്ങളിലെത്തിച്ചും തെളിവെടുപ്പ് നടത്തും.

0 التعليقات: