ചെന്നൈ: രാജ്യത്ത് കോവിഡ് പ്രതിരോധത്തിന് വേണ്ടിയുള്ള ഓക്‌സിജന്‍ ക്ഷാമത്തില്‍ കേന്ദ്ര സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് നടനും സാമൂഹിക പ്രവര്‍ത്തകനുമായ പ്രകാശ് രാജ്. ബി.ജെ.പി സര്‍ക്കാറിന് ജനങ്ങളുടെ ജീവനല്ല പ്രധാനമെന്നും മറിച്ച് തെരഞ്ഞെടുപ്പ് വിജയമാണെന്നുമാണ് പ്രകാശ് രാജ് കുറ്റപ്പെടുത്തി . യാതൊരു പ്രതീക്ഷയും നല്‍കാത്ത ഈ സര്‍ക്കാര്‍ നാണക്കേട് മാത്രമാണ് -പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു.
ഓക്‌സിജന്‍ ക്ഷാമത്തിന് ശാശ്വത പരിഹാരം കാണാത്ത കേന്ദ്രസര്‍ക്കാറിനെ ഡല്‍ഹി ഹൈകോടതി കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ച സാഹചര്യത്തിലാണ് പ്രകാശ് രാജിന്റെ വിമര്‍ശനം . പ്രശ്‌നങ്ങളെ നേരിടുന്ന കേന്ദ്ര സര്‍ക്കാറിന്റെ രീതി കണ്ട് ഞെട്ടലിലാണെന്നും ഹൈകോടതി അഭിപ്രായപ്പെട്ടിരുന്നു.
അതെ സമയം കോവിഡ് വ്യാപനത്തിനിടയിലും ഇന്ത്യ 9000 മെട്രിക് ടണ്‍ ഓക്‌സിജന്‍ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. 2020 ഏപ്രിലിനും 2021 ജനുവരിക്കും ഇടയിലാണ് ഓക്‌സിജന്‍ കയറ്റുമതി ചെയ്തത്. 2020 സാമ്ബത്തിക വര്‍ഷത്തില്‍ 4500 മെട്രിക് ടണ്‍ ഓക്‌സിജന്‍ മാത്രമാണ് ഇന്ത്യ കയറ്റുമതി ചെയ്തത്.

0 التعليقات: