ഇടുക്കി: ഉടുമ്പന്‍ചോലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും വൈദ്യുതി മന്ത്രിയുമായ എം എം മണിക്ക് 17667 വോട്ടിന്റെ ലീഡ്. യുഡിഎഫിന്റെ ഇ എം അഗസ്തിയെ പിന്നിലാക്കിയാണ് എം എം മണിയുടെ തേരോട്ടം.
ഇടുക്കി ജില്ലയില്‍ മൂന്നിടങ്ങളില്‍ എല്‍ഡിഎഫും രണ്ടിടങ്ങളില്‍ യുഡിഎഫിനുമാണ് ലീഡ് നിലനില്‍ക്കുന്നത്.
ദേവികുളത്ത് എല്‍ഡിഎഫിന്റെ എ രാജയാണ് മുന്നിലാണ്. 247 വോട്ടാണ് ലീഡ്. തൊടുപുഴയില്‍ യുഡിഎഫിന്റെ പി ജെ ജോസഫിന് 2492 വോട്ടിന്റെ ലീഡുണ്ട്.
ഇടുക്കിയില്‍ എല്‍ഡിഎഫിന്റെ റോഷി അഗസ്റ്റിനുള്ളത് 2849 വോട്ടിന്റെ ലീഡാണ്. പീരുമേട്ടില്‍ യുഡിഎഫിന്റെ സിറിയക് തോമസ് 2019 വോട്ടിന് മുന്നേറുന്നു.

0 التعليقات: