Saturday, 1 May 2021

ആദ്യത്തെ വിജയം എല്‍ ഡി എഫിന്; പേരാമ്പ്രയില്‍ ടി പി രാമകൃഷ്ണന്‍ വിജയിച്ചു


പേരാമ്പ്ര: നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യത്തെ വിജയം എല്‍ ഡി എഫിന്. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ നിന്നും മത്സരിച്ച ടി പി രാമകൃഷ്ണന്‍ വിജയമുറപ്പിച്ചു. വോട്ടെണ്ണല്‍ അവസാനിക്കുമ്പോള്‍ 5000 ത്തിനു മുകളില്‍ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ടി പി ജയിച്ചത്. കഴിഞ്ഞ തവണ 4000 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ടി പിക്ക് ഉണ്ടായിരുന്നത്.


സംസ്ഥാനത്ത് ഇടതുപക്ഷം മുന്നേറുന്നു. 91 സീറ്റുകളില്‍ ലീഡ് ഉറപ്പിച്ച് മുന്നേറുകയാണ് എല്‍ ഡി എഫ്. ശക്തമായ ആധിപത്യം തന്നെയാണ് തുടക്കം മുതല്‍ ഇടതുപക്ഷം കാഴ്ച വെയ്ക്കുന്നത്. ഇതിനിടയില്‍ തുടര്‍ഭരണം ഉണ്ടാകുമെന്ന സൂചനയാണ് വരുന്നത്. ഇടതിന് എല്ലാ പിന്തുണയും നല്‍കി നടന്‍ ബിനീഷ് ബാസ്റ്റിന്‍. സി പി എമ്മിന്റെ കൊടിയും പിടിച്ച് തെരഞ്ഞെടുപ്പ് ഫലം കാണുന്ന ചിത്രം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.




SHARE THIS

Author:

0 التعليقات: