Sunday, 2 May 2021

തവനൂരില്‍ കെ. ടി ജലീല്‍ വിജയിച്ചു


മലപ്പുറം: അവസാന നിമിഷം വരെ അത്യന്തം ആവേശം നിറഞ്ഞ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ ടി ജലീലിന് വിജയം. തവനൂര്‍ മണ്ഡലത്തില്‍ 2564 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫിന്റെ ഫിറോസ് കുന്നംപറമ്പിലിനെയാണ് പരാജയപ്പെടുത്തിയത്.


വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ ലീഡ് നില മാറി മറിയുന്നതാണ് കണ്ടത്. ഒരു ഘട്ടത്തില്‍ ഫിറോസ് കുന്നംപറമ്പില്‍ തെരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന് വരെ പ്രതീതി ജനിപ്പിച്ചിരുന്നു. ഈ സര്‍ക്കാരിന്റെ കാലത്ത് സ്വര്‍ണക്കടത്ത്  കേസ് ഉള്‍പ്പെടെ നിരവധി വിവാദങ്ങള്‍ ജലീലിനെതിരെ ഉയര്‍ന്നുവന്നിരുന്നു. തെരഞ്ഞെടുപ്പില്‍ ഇതെല്ലാം യുഡിഎഫ് പ്രചാരണ ആയുധമാക്കുകയും ചെയ്തു. എന്നാല്‍ ജനങ്ങള്‍ ജലീലിനൊടൊപ്പമാണ് എന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പ് ജയം. കഴിഞ്ഞതവണ 17064 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെ ടി ജലീല്‍ ജയിച്ചത്. ഇത്തവണ ഭൂരിപക്ഷം കുറഞ്ഞിട്ടുണ്ട്. 



SHARE THIS

Author:

0 التعليقات: