കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗം ഉയര്‍ത്തിയ ഭീതിയില്‍ സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം അധ്യയന വര്‍ഷത്തിനും വീടുകളില്‍ തന്നെ തുടക്കം. ഓണ്‍ലൈന്‍/ഡിജിറ്റല്‍ സംവിധാനങ്ങളില്‍ ചൊവ്വാഴ്ചയാണ് പഠനാരംഭം. സ്കൂളുകള്‍ക്കു പുറമെ കോളജുകളും ഓണ്‍ലൈനായി നാളെത്തന്നെ തുറക്കും.
കഴിഞ്ഞ വര്‍ഷം ഒന്നാം ക്ലാസില്‍ ചേര്‍ന്ന 3,39,395 വിദ്യാര്‍ഥികള്‍ ഒരു ദിവസം പോലും സ്കൂളില്‍ പോകാതെയാണ് ഈ വര്‍ഷം രണ്ടാം ക്ലാസിലെത്തുന്നത്. പ്ലസ് വണ്‍ പ്രവേശനം നേടിയ നാലു ലക്ഷത്തിലധികം വിദ്യാര്‍ഥികളും വിദ്യാലയങ്ങളില്‍ പോകാത്തവരാണ്. ഇതിനു പുറമെ സ്കൂള്‍ മാറ്റം വാങ്ങിയ കുട്ടികള്‍ക്കും പുതിയ ക്ലാസുകളിലെത്താന്‍ കഴിഞ്ഞിട്ടില്ല. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്കൂളുകളിലായി ഏകദേശം 39 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പുതിയ അധ്യയന വര്‍ഷത്തിലേക്ക് കടക്കുന്നത്.

0 التعليقات: