മംഗളുറു: പമ്പ് ഷെഡില്‍ നിന്ന് ഷോക്കേറ്റ് മാതാവും നാല് വയസുകാരനായ മകനും മരിച്ചു. ബെല്‍ത്തങ്ങാടി കോഡന്തൂരിലെ ഹരീഷ് ഗൗഡയുടെ ഭാര്യ ഗീത (30), മകന്‍ ഭവിഷ് (നാല്) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്.
പശുക്കള്‍ക്ക് നല്‍കാന്‍ വെള്ളം ശേഖരിക്കുന്നതിനായി പമ്പിന്റെ സ്വിച് ഓണ്‍ ചെയ്യാന്‍ ഗീതയും മകനും ഷെഡിലേക്ക് പോയിരുന്നു. സ്വിചില്‍ നിന്നാണ് ഇരുവര്‍ക്കും ഷോക്കേറ്റത് എന്നാണ് കരുതുന്നത്. അപകടം സംഭവിക്കുമ്പോള്‍ ഹരീഷ് വീട്ടിലുണ്ടായിരുന്നില്ല.
ധര്‍മസ്ഥല പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

0 التعليقات: