Monday, 3 May 2021

ജോസ് കെ മാണി തോറ്റാല്‍ പാതി മീശ വടിക്കുമെന്ന് ബെറ്റ്; ഒടുവില്‍ വാക്ക് പാലിച്ച് പൗലോസ് കടമ്പംകുഴി


കോട്ടയം: പാലായില്‍ അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി. എന്നാല്‍ മാണി എന്തായാലും വിജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു കെ.ടി.യു.സി.എം കോട്ടയം ജില്ലാ പ്രസിഡന്റ് പൗലോസ് കടമ്പംകുഴിക്ക്. ആ ഉറപ്പിന്‍മേല്‍ അദ്ദേഹം സുഹൃത്തുമായി ബെറ്റ് വെക്കുകയും ചെയ്തു. ജോസ് കെ മാണിയും സ്റ്റീഫന്‍ ജോര്‍ജും വിജയിക്കുമെന്നും അവര്‍ തോറ്റാല്‍ തന്റെ പാതി മീശ വടിക്കുമെന്നുമായിരുന്നു പൗലോസിന്റെ ബെറ്റ്. എന്നാല്‍, തെരഞ്ഞെടുപ്പ് ഫലം വന്നതോടെ ഇരുവരും പരാജയപ്പെടുകയും ചെയ്തു. പറഞ്ഞ വാക്ക് പാലിച്ച് പൗലോസ് കടമ്പംകുഴി പാതി മീശ വടിക്കുകയും ചെയ്തു.


'ഇന്നലെ വന്ന തെരഞ്ഞെടുപ്പില്‍ എന്റെ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയും എന്റെ നിയോജകണ്ഡലം സ്ഥാനാര്‍ത്ഥി സ്റ്റീഫന്‍ ജോര്‍ജും പരാജയപ്പെട്ടു. എന്റെ ഒരു സ്നേഹിതനുമായി ഇരുവരുടേയും വിജയം ഉറപ്പാണെന്ന് പറഞ്ഞ് ബെറ്റ് വെച്ചിരുന്നു. ഇവരുടെ പരാജയം ഉള്‍കൊണ്ട് കൊണ്ട് മീശ പാതി വടിച്ചു കളഞ്ഞിരിക്കുകയാണ്. ജീവിതത്തില്‍ ആദ്യമായി മീശവടിച്ചു. ഇതുകൊണ്ടാന്നും തളരില്ല. പരാജയം വിജയത്തിന്റെ മുന്നോടിയാണ്. ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി പോലും പരാജയപ്പെട്ടിട്ടുണ്ട്. പാഠം ഉള്‍കൊണ്ട് മുന്നോട്ട് വരും. പൊതു പ്രവര്‍ത്തനത്തില്‍ സജീവമായി ഉണ്ടാവും.' -പൗലോസ് കടമ്പംകുഴി പ്രതികരിച്ചു.




SHARE THIS

Author:

0 التعليقات: