കോഴിക്കോട്: പച്ച മണ്ണിന്റ ഗന്ധമറിയുക പച്ച മനുഷ്യന്റെ രാഷ്ട്രീയം പറയുക എന്ന സന്ദേശത്തില്‍ ജൂണ്‍ ഏഴ് വരെ നടക്കുന്ന എസ് വൈ എസ് ഹരിതമുറ്റം ക്യാമ്പയിനില്‍ നാടൊന്നായി കണ്ണി ചേരുന്നു. മണ്ണിലിറങ്ങാം എന്ന പേരില്‍ നടന്ന കൃഷിയാരംഭം പരിപാടിയില്‍ ആയിരങ്ങള്‍ പങ്കാകളായി. അതിജീവനത്തിന്റെ കരുതലായി അടുക്കളത്തോട്ടങ്ങളുണ്ടാക്കുന്ന പ്രപവര്‍ത്തനങ്ങള്‍ക്കും ഇതോടൊപ്പം തുടക്കമായി.
ഈ മാസം ഏഴ് വരെ നീണ്ട് നില്‍ക്കുന്ന ക്യാമ്പയിന്‍ ഭാഗമായി സംസ്ഥാനത്ത് മൂന്ന് ലക്ഷം ഹരിത മുറ്റങ്ങളൊരുക്കാനാണ് പദ്ധതി. പരിസ്ഥിതി സംരക്ഷണ പാഠവും പ്രയോഗവും ലക്ഷ്യം വെച്ച് പ്രവര്‍ത്തകരുടെ വീടും പറമ്പും ചെടികളും മരങ്ങളും വെച്ചുപിടിപ്പിച്ചു ഹരിതാഭമാക്കുകയാണ് ലക്ഷ്യം.
മണ്ണിലിറങ്ങാം പരിപാടി എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി നോളജ് സിറ്റിയില്‍ തൈനട്ട് കൊണ്ട് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കമ്മറ്റി തയ്യറാക്കി നല്‍കിയ വീഡിയോ സന്ദേശം വഴി കുടുംബാംഗങ്ങള്‍ക്ക് കൃഷി പാഠം നല്‍കി.
കൃഷി പരിസ്ഥിതി ബോധവല്‍കരണം, ജൈവ വളം ഉണ്ടാക്കുന്നതിനുള്ള സംവിധാനം ഒരുക്കല്‍, മഴ വെള്ളം ശേഖരിക്കല്‍, കിണര്‍ റീചാര്‍ജ് തുടങ്ങിയവയും അനുബന്ധമായി നടക്കും. പരിസ്ഥിതി ദിനത്തില്‍ വരും തലമുറക്കു കൂടി ഫലം ലഭിക്കുന്ന നിലയില്‍ വ്യാപകമായി വൃക്ഷങ്ങള്‍ വെച്ച് പിടിപ്പിക്കും.

0 التعليقات: