ശ്രീനഗര്‍-ജമ്മു കശ്മീരില്‍ ബിജെപി നേതാവ് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. പുല്‍വാമയിലെ ട്രാലില്‍ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ കൂടിയായ രാകേഷ് പണ്ഡിറ്റാണ് കൊല്ലപ്പെട്ടത്.
വെടിവെപ്പില്‍ ഒരു യുവതിക്കും പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നു ഭീകരരാണ് ആക്രമണം നടത്തിയതെന്നും ഇവര്‍ക്കായി തിരച്ചില്‍ തുടങ്ങിയതായും പോലീസ് അറിയിച്ചു.

0 التعليقات: