Thursday 1 July 2021

കേരള അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കി കര്‍ണാടക


ബെംഗളുരു: കൊവിഡ് പ്രതിരോധത്തിന്റെ പേരില്‍ കേരള അതിര്‍ത്തിയില്‍ നിയന്ത്രണങ്ങളും പരിശോധനകളും ശക്താക്കി കര്‍ണാടക. കേരളത്തില്‍ നിന്നടക്കം കര്‍ണാടകയിലേക്ക് പുറത്തുനിന്ന് വരുന്നവര്‍ക്ക് 72 മണിക്കൂര്‍ മുമ്പെടുത്ത ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ഇതില്ലാത്തവര്‍ രണ്ട് ഡോസ് വാക്സിനെടുത്തവരയാരിക്കണം. ഇത് രണ്ടുമില്ലാത്തവര്‍ക്ക് കര്‍ണാടകയിലേക്ക് പ്രവേശനം ലഭിക്കില്ലെന്ന് പുറത്തിറങ്ങിയ ഉത്തരവില്‍ പറയുന്നു.


കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളായ ദക്ഷിണ കന്നഡ, കൊടഗു, ചാമ്രാജ് നഗര എന്നിവിടങ്ങളിലെ ചെക്പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കും . സംസ്ഥാനത്തേക്ക് ഇടക്ക് വന്നുപോകുന്ന വിദ്യാര്‍ഥികള്‍ , വ്യാപാരികള്‍ എന്നിവര്‍ രണ്ടാഴ്ച കൂടുമ്പോള്‍ ടെസ്റ്റ് എടുക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രണ്ടുവയസില്‍ താഴെയുള്ള കുട്ടികള്‍ക്കും, മരണ / ചികിത്സ സംബന്ധമായ ആവശ്യങ്ങള്‍ക്ക് വരുന്നവര്‍ക്കും മാത്രം ഇളവ് അനുവദിക്കും. അല്ലാത്തവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടിയെടുക്കുമെന്നും ഉത്തരവിലുണ്ട്.



SHARE THIS

Author:

0 التعليقات: