Monday, 29 March 2021

ലൗ ജിഹാദ് പ്രചാരണങ്ങള്‍ക്ക് പിന്നില്‍ മത മൗലികവാദികള്‍: കാനം രാജേന്ദ്രന്‍


തിരുവനന്തപുരം - ജോസ് കെ മാണിയുടെ ലൗ ജിഹാദ് പരാമര്‍ശം തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മത മൗലിക വാദികളാണ് ഇത്തരം പ്രചാരണങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതെന്ന് കാനം പറഞ്ഞു. ജോസ് കെ. മാണിയുടേത് വ്യക്തിപരമായ നിലപാടാണെന്നും കാനം രാജേന്ദ്രന്‍ പ്രതികരിച്ചു.


കേരളത്തില്‍ ഇടത് മുന്നണിയുടെ ചര്‍ച്ചകളില്‍ ഇതുവരെ ലൗ ജിഹാദ് കടന്നുവന്നിട്ടില്ല. ജോസ് കെ മാണി ലൗ ജിഹാദിനെക്കുറിച്ച് എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് എല്‍ഡിഎഫിന്റെ അഭിപ്രായമല്ല, അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ അഭിപ്രായമാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.



 

 





SHARE THIS

Author:

0 التعليقات: