Monday, 29 March 2021

നിയമസഭാ തിരഞ്ഞെടുപ്പ്: ഏപ്രില്‍ അഞ്ചിനും ആറിനും കെ.എസ്.ആര്‍.ടി.സി സ്പെഷ്യല്‍ സര്‍വ്വീസ് നടത്തും


കാസര്‍കോഡ്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പോളിംഗ് സാമഗ്രികളുടെ വിതരണ ദിവസമായ ഏപ്രില്‍ അഞ്ചിനും വോട്ടെടുപ്പ് ദിവസമായ ഏപ്രില്‍ ആറിനും കെ.എസ്.ആര്‍.ടി.സി സ്പെഷ്യല്‍ സര്‍വ്വീസുകള്‍ നടത്തും.


അഞ്ചിന് മഞ്ചേശ്വരത്ത് നിന്ന് രാവിലെ 6.30, 6.45, 7 മണി, 7.15, 7.30, എട്ടു മണി എന്നീ സമയങ്ങളില്‍ കാലിക്കടവ് വരെയുള്ള ബസുകള്‍ പുറപ്പെടും. അഞ്ചിന് കാലിക്കടവ് നിന്ന് രാവിലെ 6.30, 6.45, 7 മണി, 7.15, 7.30, രാവിലെ 8 മണി എന്നീ സമയങ്ങളില്‍ മഞ്ചേശ്വരം വരെ സര്‍വീസ് നടത്തുന്ന ബസ് പുറപ്പെടും. അഞ്ചിന് ചിറ്റാരിക്കലില്‍ നിന്ന് കാഞ്ഞങ്ങാടേക്ക് രാവിലെ 6.30, 7 മണി 7.30, 8 മണി, 8.30 രാവിലെ 9 മണി എന്നീ സമയങ്ങളില്‍ ബസ് പുറപ്പെടും.


ആറിന് രാത്രി 9 മണി 9.15, 9.30, 9.45, രാത്രി 10 മണി, 10.15 എന്നീ സമയങ്ങളില്‍ മഞ്ചേശ്വരത്ത് നിന്ന് കാലിക്കടവിലേക്കുള്ള ബസുകള്‍ പുറപ്പെടും. ആറിന് കാലിക്കടവ് നിന്ന് രാത്രി 9 മണി, 9.15, 9.30, 9.45, 10 മണി, 10.15 സമയങ്ങളില്‍ മഞ്ചേശ്വരത്തേക്കു ബസുകള്‍ പുറപ്പെടും. ആറിന് രാത്രി 9, 9.30, 10 മണി, 10.30,11 മണി, 11.30 വരെ കാഞ്ഞങ്ങാട് നിന്ന് ചിറ്റാരിക്കലിലേക്ക് ബസുകള്‍ സര്‍വീസ് നടത്തും. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള ഉദ്യോഗസ്ഥര്‍ക്ക് ഉപകാരപ്രദമാകുന്ന പ്രകാരം സ്റ്റോപ്പുകള്‍ ഉറപ്പു വരുത്താന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത് ബാബു നിര്‍ദേശം നല്‍കി.



SHARE THIS

Author:

0 التعليقات: