കൊവിഡ് ജാഗ്രത കൈവിടരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍ കി ബാത്തില്‍. കഴിഞ്ഞവര്‍ഷം ഇതേ സമയം കൊവിഡ് വാക്‌സിന്‍ എപ്പോള്‍ ലഭ്യമാകുമെന്ന് രാജ്യം ചിന്തിച്ചു. ഇപ്പോള്‍ ലോകത്തെ തന്നെ ഏറ്റവും വലിയ വാക്‌സിനേഷന്‍ ദൗത്യം നടക്കുന്ന രാജ്യമായി ഇന്ത്യ മാറിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് സാഹചര്യത്തില്‍ രാജ്യം കടന്നുപോയ വഴികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്മരിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ മാസമാണ് രാജ്യം ആദ്യമായി ജനത കര്‍ഫ്യുവിനെ കുറിച്ച് കേള്‍ക്കുന്നത്. ജനത കര്‍ഫ്യു അച്ചടക്കത്തിന്റെ ഉദാഹരണമായി മാറിയെന്നും, തലമുറകള്‍ ഇക്കാര്യമോര്‍ത്ത് അഭിമാനിക്കുമെന്നും പ്രതിമാസ റെഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
ഉപേക്ഷിച്ച വസ്തുക്കളില്‍ നിന്ന് കളിപ്പാട്ടങ്ങള്‍ നിര്‍മിക്കുന്ന കൊച്ചിയിലെ സെന്റ് തെരേസാസ് കോളേജിനെ മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി അഭിനന്ദിച്ചു. പഴയ വസ്ത്രങ്ങള്‍, പാഴ്ത്തടികള്‍, ബാഗുകള്‍, ബോക്‌സുകള്‍ എന്നിവ ഉപയോഗിച്ചാണ് വിദ്യാര്‍ത്ഥികള്‍ കളിപ്പാട്ടങ്ങള്‍ നിര്‍മിക്കുന്നത്. പാവകള്‍ സുരക്ഷിതവും, വിദ്യാര്‍ത്ഥി സൗഹൃദമാണെന്നും ഉറപ്പുവരുത്തുന്നുണ്ട്. അംഗന്‍വാടി കുട്ടികള്‍ക്കാണ് ഇവ നല്‍കുന്നത്. മാലിന്യത്തെ സമ്പത്താക്കി മാറ്റാന്‍ കഴിയുമെന്നതില്‍ ഉത്തമ ഉദാഹരണമാണ് സെന്റ് തെരേസാസ് മാതൃകയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകീര്‍ത്തിച്ചു.
0 التعليقات: