Saturday, 27 March 2021

സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു


തൃശൂര്‍: ചാലക്കുടിയില്‍ സിപിഎം പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. പരിയാരം സ്വദേശി ഡേവിസ് ആണ് മരിച്ചത്. പരിയാരം മുനിപ്പാറയില്‍ ഇന്നലെയാണ് സംഭവം. കൊലപാതകത്തിന് പിന്നില്‍ സിപിഐ പ്രവര്‍ത്തകരാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.


അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന. നേരത്തെ വഴി സംബന്ധിച്ച് തര്‍ക്കവും വഴക്കും ഇവിടെ ഉണ്ടായിട്ടുള്ളതാണ്. സംഭവത്തില്‍ ഡേവിസിന്റെ പേരില്‍ കേസുമുണ്ട്. അയല്‍വാസിയായ യുവാവുമായി ശനിയാഴ്ച രാവിലെയും വഴിയുടെ പേരില്‍ ഡേവിസ് വഴക്കുണ്ടാക്കി. മൂന്ന് പേര്‍ ഡേവിസിനെ മര്‍ദ്ദിക്കുകയും വെട്ടുകയും ചെയ്തു. കാലിന് താഴെയാണ് വെട്ടേറ്റത്. അടിപിടിക്കിടയില്‍ ഒരാള്‍ ഡേവിസിന്റെ വയറ്റില്‍ ആഞ്ഞ് ചവുട്ടി.


ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും ആക്രമികള്‍ രക്ഷപെട്ടു. ഡേവിസിനെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് എറണാകുളം രാജഗിരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എതിരാളികള്‍ വയറ്റില്‍ ചവിട്ടിയതാണ് മരണകാരണമെന്നറിയുന്നു.



SHARE THIS

Author:

0 التعليقات: