ഇടുക്കി:ഒരു നടനെന്ന പേരില്‍ സമ്ബാദിച്ച സത്‌പേര് സുരേഷ് ഗോപി ബിജെപിയില്‍ ചേര്‍ന്ന് കളഞ്ഞുകുളിച്ചെന്ന് വൈദ്യുതി മന്ത്രി എംഎം മണി. തൃശ്ശൂര്‍ എടുക്കുമെന്ന് അന്ന് പറഞ്ഞു. എന്നിട്ട് എന്തുണ്ടായി? ഇത്തവണയും ഒന്നും നടക്കില്ലെന്ന് എംഎം മണി പറഞ്ഞു. ഇടുക്കിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയത്തിലെ പാര്‍ടി നിലപാട് സിപിഎം ജനറല്‍ സെക്രടറി സീതാറാം യെച്ചൂരിയും മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞതാണ്. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസില്‍ കൂടുതല്‍ ചര്‍ച്ച ആവശ്യമില്ല. ഈ പേരും പറഞ്ഞ് കുറച്ച് വോട് നേടാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. അത് വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
0 التعليقات: