സൗദിക്ക് നേരെ ഡ്രോണ്‍ ആക്രമണം നടത്തിയ ഹൂതികളുടെ നടപടിയെ അപലപിച്ച് ലോക രാഷ്ട്രങ്ങള്‍. സൗദി മുന്നോട്ട് വെച്ച സമാധാന ശ്രമങ്ങളെ നിരാകരിക്കുന്നതാണ് ഹൂതികളുടെ ഡ്രോണ്‍ ആക്രമണമെന്ന് അറബ് സഖ്യസേന വക്താവ് പ്രതികരിച്ചു.
രാജ്യ രക്ഷയും രാജ്യത്ത് കഴിയുന്ന വിദേശികളുടെയും സ്വദേശികളുടെയും സുരക്ഷയും കാത്തു സൂക്ഷിക്കാന്‍ സൗദി സ്വീകരിക്കുന്ന ഏതൊരു നടപടിയെയും പിന്തുണയ്ക്കുമെന്ന് യു.എ.ഇ വിദേശ മന്ത്രാലയം വ്യക്തമാക്കി.

0 التعليقات: