Monday, 12 April 2021

ഖുര്‍ആനില്‍ നിന്ന് 26 സൂക്തങ്ങള്‍ നീക്കണമെന്ന ഹര്‍ജി സുപ്രിംകോടതി തള്ളി


ഖുറാനില്‍ നിന്ന് 26 സൂക്തങ്ങള്‍ നീക്കണമെന്ന ഹര്‍ജി സുപ്രിംകോടതി തള്ളി

ഡല്‍ഹി :ഖുറാനില്‍ നിന്ന് ഇരുപത്തിയാറ് സൂക്തങ്ങള്‍ നീക്കണമെന്ന ഹര്‍ജി വിമര്‍ശനത്തോടെ സുപ്രിംകോടതി തള്ളി. കഴമ്പില്ലാത്ത ഹര്‍ജിയെന്ന് ജസ്റ്റിസ് ആര്‍.എഫ്. നരിമാന്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

ഹര്‍ജിക്കാരനായ ഉത്തര്‍പ്രദേശ് ഷിയ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ സയ്ദ് വസീം റിസ്വിക്ക് അന്‍പതിനായിരം രൂപ പിഴയിട്ടു. തുക ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ അടയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു.


ഖുറാനിലെ ഇരുപത്തിയാറ് സൂക്തങ്ങള്‍ ഭീകര പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി.




SHARE THIS

Author:

0 التعليقات: