രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ 551 ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ തീരുമാനം. പിഎം കെയര്‍ ഫണ്ടില്‍ നിന്നാകും ഇതിന് പണം കണ്ടെത്തുക.
ആശുപത്രികളില്‍ ഒക്‌സിജന്‍ ലഭ്യത വര്‍ധിപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് നടപടി. പ്ലാന്റുകള്‍ എത്രയും വേഗം പ്രവര്‍ത്തനം ആരംഭിക്കാന്‍ പ്രധാന മന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു.
വിവിധ സംസ്ഥാനങ്ങളിലെ ജില്ലാ ആസ്ഥാനങ്ങളില്‍ ഉള്ള ആശുപത്രികളില്‍ ആകും പ്ലാന്റുകള്‍ സ്ഥാപിക്കുക.

0 التعليقات: