കണ്ണൂര്‍:കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 71 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടു ജീവനക്കാര്‍ക്കും 69 തടവുകാര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ മാസം 20ന് നടത്തിയ പരിശോധനയുടേതാണ് ഫലം.
നേരത്തെ നടത്തിയ പരിശോധനയിലും ചിലര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ജയിലിനുള്ളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി മുന്നോട്ട് പോകുന്നതിനിടയിലാണ് ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രോഗബാധിതരായ തടവുകാരെ ജയിലിനുള്ളിലെ ക്വാറന്റൈന്‍ സെന്റെറിലേക്ക് മാറ്റും.
കണ്ണൂരില്‍ ഇന്ന് മാത്രം 1548 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 594 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോ?ഗബാധ.

0 التعليقات: