Sunday, 25 April 2021

ഡല്‍ഹിയില്‍ ലോക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടി

 


ന്യൂഡല്‍ഹി- കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് രാജ്യതലസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടി. നിലവിലെ ലോക്ഡൗണ്‍ നാളെ അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം. മെയ് മൂന്ന് രാവിലെ അഞ്ച് മണി വരെ ലോക്ഡൗണ്‍ തുരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അറിയിച്ചു.


മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തിങ്കളാഴ്ച വരെ ആറു ദിവസത്തേക്കാണ് കഴിഞ്ഞ ആഴ്ച ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍,  കൊവിഡ് കേസുകള്‍ ദിനേന കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ലോക്ഡൗണ്‍ ദീര്‍ഘിപ്പിച്ചത്.



 

കഴിഞ്ഞ 24 മണിക്കൂറിനിടെ 24,103 പേര്‍ക്കാണ് ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 357 പേര്‍ക്ക് കൊവിഡ് മൂലം ജീവന്‍ നഷ്ടമായി. നിലവില്‍ 93,080 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.






SHARE THIS

Author:

0 التعليقات: