Monday, 5 April 2021

ബൂത്തില്‍ വോട്ടര്‍മാര്‍ 90; പോള്‍ ചെയ്തത് 181 വോട്ടുകള്‍, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

ആകെ 90 വോട്ടര്‍മാരുള്ള ബൂത്തില്‍ 181 വോട്ട് പോള്‍ ചെയ്തെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്താക്കി. അസമിലെ ഡിമ ഹസാഓ ജില്ലയിലെ ബൂത്തിലാണ് സംഭവം. സംഭവുമായി ബന്ധപ്പെട്ട് ആറ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തിരമായി സസ്പെന്‍ഡ് ചെയ്തു. ഇവിടെ റീപോളിങ് നടത്താനും സാധ്യതയുണ്ട്.


രണ്ടാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടന്ന ഹാഫ്ലോങ് മണ്ഡലത്തിലെ ഈ ബൂത്തില്‍ ഈ മാസം ഒന്നിനായിരുന്നു വോട്ടിങ്. കഴിഞ്ഞ തവണ ബി.ജെ.പിയിലെ ബിര്‍ ഭദ്ര ഹാഗ്ജര്‍ വിജയിച്ച മണ്ഡലത്തില്‍ ഇത്തവണ 74 ശതമാനമായിരുന്നു പോളിങ്.


അസമില്‍ മൂന്ന് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അവസാനത്തേതും മൂന്നാമത്തേതുമായ ഘട്ടം തെരഞ്ഞെടുപ്പ് നാളെ നടക്കും.



SHARE THIS

Author:

0 التعليقات: